banner

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും!, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 

ശ്രീലങ്കക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. 

നവംബർ ഒന്ന്, രണ്ട് തീയ്യതികളിൽ കാര്യമായ മഴ മുന്നറിയിപ്പുകളിൽ ഇല്ല. ഒരു ജില്ലയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല.

Post a Comment

0 Comments