banner

ബോട്ടും വള്ളവും കൂട്ടിയിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം!, മന്ത്രി വാസവന് നേര്‍ക്ക് കയര്‍ത്ത് നാട്ടുകാര്‍, പ്രതിഷേധം അനശ്വരയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോൾ


സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് അയ്മനം കരീമഠത്ത് ബോട്ടും വള്ളവും കൂട്ടിയിടിച്ച് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വി എന്‍ വാസവന് നേര്‍ക്ക് നാട്ടുകാരുടെ രോഷപ്രകടനം. മേഖലയിലെ യാത്രാക്ലേശം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് കയര്‍ത്തത്.

അയ്മനം കരീമഠത്തില്‍ ഇന്നലെയാണ് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്. അനശ്വരയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി കുട്ടിയുടെ വീട്ടിലെത്തിയത്.

Post a Comment

0 Comments