banner

കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം!, രാത്രിയോടെ ഉണ്ടായ അപകടത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്


സ്വന്തം ലേഖകൻ

കൊല്ലം : കടപ്പാക്കട ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ബൈക്കുകൾ റോഡിൽ കൂട്ടിയിടിച്ചത്.  അപകടത്തിൽ മൂന്നോളം പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി കിഷോർ കുമാർ സഞ്ചരിച്ചിരുന്ന ബൈക്കും കരുനാഗപ്പള്ളി സ്വദേശി ഹരികൃഷ്ണൻ കണ്ണൂർ വളപട്ടം സ്വദേശി തീർഥ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

കാലിന് സാരമായി പരിക്കേറ്റ കിഷോർകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. ഹരികൃഷ്ണനും തീർഥയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

Post a Comment

0 Comments