banner

ഭാര്യയും ഭർത്താവും വാടക വീട്ടിൽ മരിച്ച നിലയിൽ!, മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പോലീസ്, ഇൻക്വസ്റ്റ് നടപടികൾ ഇന്ന്


പാലക്കാട് : കൊപ്പം മുളയങ്കാവിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മുളയങ്കാവ് താഴത്തെപുരക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കമുണ്ട്. മുളയൻകാവിൽ ഫെഡറൽ ബാങ്കിന് പിൻവശത്തെ വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊപ്പം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന്റെ ഉടമസ്ഥൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഷാജിയും ഭാര്യ സുചിത്രയും വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നാളെ രാവിലെ നടക്കും.

إرسال تعليق

0 تعليقات