സ്വന്തം ലേഖകൻ
തൃശൂർ : കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കിഴക്കേ ചാലക്കുടി വെട്ടുകടവ് കല്ലുപറമ്ബില്‍ ഷമീറിനെ (37) കാപ്പ ചുമത്തി നാടുകടത്തി.
ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വധശ്രമ കേസുകളുള്‍പ്പെടെ പതിമൂന്നോളം കേസുകളില്‍ പ്രതിയാണ്. ഒരു പോക്‌സോ കേസിലും പ്രതിയാണ്.
മാളയില്‍ വ്യാപാരിയെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗമാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.

0 Comments