banner

സ്കൂട്ടര്‍ യാത്രക്കാരിയെ കടന്നു പിടിച്ചു!, അതിക്രമം ബൈക്കില്‍ പിന്തുടർന്നെത്തി, 42കാരനും മറ്റൊരു യുവാവും അറസ്റ്റിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്കൂട്ടര്‍ യാത്രക്കാരിയെ കടന്നു പിടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ കരുവിലാഞ്ചി ശാലോംകോണത്ത് പുത്തൻവീട്ടില്‍ പ്രസാദ് (42), തൈക്കാട് കണ്ണേറ്റുമുക്ക് വിളയില്‍ വീട്ടിലെ ഉണ്ണികൃഷ്ണൻ (33) എന്നിവരെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പള്ളിമുക്ക് പള്ളിക്ക് സമീപത്ത് വെച്ചാണ് അതിക്രമം നടന്നത്. കുണ്ടമണ്‍കടവ് – പേയാട് റോഡിലൂടെ സ്കൂട്ടര്‍ ഓടിച്ചു വന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ പ്രതികള്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപം എത്തിയ സമയത്ത് പ്രതികള്‍ കടന്നു പടിച്ചു.

സംഭവത്തില്‍ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെ കുണ്ടമണ്‍ ഭാഗത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിളപ്പില്‍ശാല പൊലീസ് ഇൻസ്പെക്ടര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ് ഐ ആശിഷ്, ഗണേഷ്, പൊലീസുകാരായ ജയശങ്കര്‍, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു.

Post a Comment

0 Comments