സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇസ്രയേൽ-ഹമാസ് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുള്ളയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോർദാൻ രാജാവുമായി സംഭാഷണം നടത്തിയത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
തീവ്രവാദം, അക്രമം, സാധാരണ പൗരന്മാരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക പങ്കുവെച്ചതായും മേഖലയില്‍ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി അറിയിച്ചു.
%20(5).jpg)
0 Comments