സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.
അറിയിപ്പ്, എന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് അംഗീകാരം.
ആയിഷ, വെള്ളിപ്പട്ടണം തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച ചിത്രം എന്നാ താന്‍ കേസ് കൊട്. അറിയിപ്പ് സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.
പുലിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. പൗളി വില്‍സണാണ് സ്വഭാവ നടി- ചിത്രം അപ്പന്‍. മികച്ച ബാലനടന്‍ ആത്രേയ. പി- ചിത്രം മോമോ ഇന്‍ ദുബായ്. മികച്ച ബാലനടി ദേവനന്ദ ജിബി- ചിത്രം മാളികപ്പുറം.
.jpg)
0 Comments