banner

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത!, ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്, ഉറ്റുനോക്കി രാജ്യം


സ്വന്തം ലേഖകൻ
ഡല്‍ഹി : സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, എസ്.ആര്‍. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടി സ്വ‌വര്‍ഗാനുരാഗികള്‍, ട്രാൻസ്‌ജെൻഡര്‍ വ്യക്തികള്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാര്‍ലമെന്റാണ് വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. കൂടാതെ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കാതെ തന്നെ ഏതാനുും അവകാശങ്ങള്‍ സ്വവര്‍ഗ ദമ്ബതികള്‍ക്ക് നല്‍കാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം അവസാനിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Post a Comment

0 Comments