കൊച്ചി : കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്തിയത്. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. എന്നാൽ ഇതിനു പിന്നാലെ ഡൊമിനിക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇല്ലാതായി.
നിലവില്‍ ഡൊമിനികിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടകര സ്റ്റേഷനിലാണ് ഡൊമിനിക് കീഴടങ്ങിയത്. സംഘടനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങിയെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ഡൊമിനിക് പറഞ്ഞു.
പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും സംഘടന തിരുത്തിയില്ല. 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ താന്‍ അംഗമാണ്. യഹോവ സാക്ഷികള്‍ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. രാജ്യദ്രോഹ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആറ് വര്‍ഷം മുമ്പ് ബോധ്യമായി. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കും. പൊലീസില്‍ കീഴടങ്ങുന്നു എന്ന് പറഞ്ഞാണ് ഡൊമിനിക് മാര്‍ട്ടിന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
.jpg)
0 Comments