സ്വന്തം ലേഖകൻ
അഷ്ടമുടി : അഷ്ടമുടി ലൈവ് ന്യൂസിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ
'ലഹരിയോട് പറയാം NO' യുടെ ഭാഗമായി ജില്ലാ എക്സൈസ് വിഭാഗവുമായി സഹകരിച്ച് അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ ( തിങ്കളാഴ്ച) ഉച്ചയ്ക്ക് ഒന്നര മുതൽ ആരംഭിക്കുന്ന പരിപാടി അഞ്ചാലുംമൂട് സി.ഐ പി.എസ് ധർമ്മജിത്ത് ഉദ്ഘാടനം ചെയ്യും. അഷ്ടമുടി ലൈവ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഷെജീർ ജമാലുദ്ദീൻ ചടങ്ങിന് അദ്ധ്യക്ഷ സ്ഥാനം വഹിക്കും. സ്കൂൾ പ്രിൻസിപ്പൾ പോൾ ആൻ്റണി സ്വാഗതം പറയുന്ന വേദിയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി,
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി ജിജു. സി. നായർ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കൊല്ലം സിറ്റി), കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് രാജു. എ (പ്രിവൻ്റീവ് ഓഫീസർ, എക്സൈസ് കൊല്ലം) തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രതീഷ്, ആബാ അഗസ്റ്റിൻ, സുജിത്ത്, ദിവ്യാ ഷിബു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊല്ലം ജില്ലാ എക്സൈസ് വിഭാഗവുമായി സഹകരിച്ചുള്ള ബോധവത്കരണ ക്ലാസ് കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസറായ മിനേഷ്യസ്. ആർ നയിക്കും.
തുടർന്ന് അഷ്ടമുടി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് കോ-ഓർഡിനേറ്റർ സനിൽകുമാർ, അഷ്ടമുടി ലൈവ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സജീവ് ജമാലുദ്ദീൻ, അഷ്ടമുടി ലൈവ് ന്യൂസ് ന്യൂസ് എഡിറ്റർ (കോ-ഓർഡിനേറ്റർ - ലഹരിയോട് പറയാം 'NO' ക്യാംമ്പെയിൻ) തുടങ്ങിയവർ ആശംസയും അഷ്ടമുടി ഗവൺമെൻ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സരിത നന്ദിയും പ്രകാശിപ്പിക്കും.

0 Comments