സ്വന്തം ലേഖകൻ
കൊല്ലം : പെരിനാട് കലാവേദി പ്രഖ്യാപിച്ച പുരസ്കാരങ്ങൾ എൻ.കെ പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ് ആർ കെ നാരായണപിള്ളയുടെ സ്മരണാർത്ഥം കലാവേദി ഏർപ്പെടുത്തിയ പുരസ്കാരം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മിക്കും, ജില്ലാ കൗൺസിലിന്റെ മുൻ വൈസ് പ്രസിഡൻറ് സുപ്രസിദ്ധ കാഥികനുമായിരുന്ന കടവൂർ ബാലന്റെ സ്മരണാർത്ഥം കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകനും തൃക്കടവൂർ എൽപിഎസ് മാനേജരുമായ എസ് രമേഷ് കുമാറിനും, തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും പത്രാധിപരുമായിരുന്ന കടവൂർ സി.കെ ഗോവിന്ദപിള്ളയുടെ സ്മരണാർത്ഥം കൊല്ലം കോർപ്പറേഷനിലെ മികച്ച കൗൺസിലർക്ക് ഏർപ്പെടുത്തിയ സി.കെ ഗോവിന്ദപിള്ള പുരസ്കാരം കൊല്ലം കോർപ്പറേഷൻ കൗൺസിലർ എം പുഷ്പാംഗദനും എം.പിയിൽ നിന്ന് ഏറ്റുവാങ്ങി. ചൊവ്വാഴ്ച വൈകിട്ട് കലാവേദിയുടെ 55 വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നവരാത്രി മഹോത്സവത്തിൻ്റെ സമാപന സമ്മേളനത്തിലാണ് കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ പുരസ്കാരം കൈമാറിയത്. കലാവേദി ഉപരിസമിതി ചെയർമാൻ ആർ. സജീവ് കുമാർ അധ്യക്ഷനായി. കലാവേദി പ്രസിഡൻ്റ് ആർ.ബിജു സ്വാഗതവും അഡ്വക്കേറ്റ് എം.എസ് ഗോപകുമാർ ആശംസയും ജനറൽ കൺവീനർ പി.വി വിമൽ കുമാർ കൃതജ്ഞതയും പറഞ്ഞു.
.jpg)
0 Comments