സ്വന്തം ലേഖകൻ
വീണ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോ എന്ന മാത്യു കുഴൽനാടന്റെ ചോദ്യത്തിന്, നികുതി ഒടുക്കിയെന്ന് മറുപടി നൽകിയെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. നിയമപരമായി മാത്രമേ മറുപടി പറയാൻ കഴിയൂ. വീണ വിജയൻ ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. അത് മറുപടിയായി നൽകിയിട്ടുണ്ട്
മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണ്. 2017 ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി നിലവിൽ വരുന്നത്. അതിന് മുമ്പ് സർവീസ് ടാക്‌സ് സെൻട്രൽ ടാക്‌സാണ്. കുടുംബത്തെയും വ്യക്തിപരമായുമുള്ള ആക്രമണം നല്ലതല്ല. മുഖ്യമന്ത്രിക്ക് എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമാണ് വീണക്കെതിരായ ആരോപണം. കുഴൽനാടൻ ഈ എപിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരണമെന്നും ധനമന്ത്രി പരിഹസിച്ചു.
.jpg)
0 Comments