സ്വന്തം ലേഖകൻ
കുറ്റബോധം കൊണ്ട് തല താഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം കുഴൽനാടൻ വീണിടം വിദ്യയാക്കുകയാണെന്ന് മന്ത്രി എ കെ ബാലൻ. അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുകയാണ്. കേരള ജനത ഇത് കാണുന്നുണ്ട്. കുഴൽനാടൻ ഓരോ ദിവസവും കള്ളപ്രചാരണം നടത്തി കൊണ്ടിരിക്കുകയാണ്.
മാത്യു കുഴൽനാടന് ആവശ്യമെങ്കിൽ കോടതിയിൽ പോകും. മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും കഴിയില്ല. നിയമപരമായി കരാറിൽ അടച്ച തുക മാസപ്പടി അല്ലെന്നും അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ജിഎസ്ടി കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടെങ്കിൽ അത് അവരാണ് പറയേണ്ടത്. അല്ലാതെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുഴൽനാടനല്ല പറയേണ്ടതെന്നും എകെ ബാലൻ പറഞ്ഞു.
%20(1).jpg)
0 Comments