banner

കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തം!, വനത്തിലുള്ളത് അമ്പതിലേറെ മാവോയിസ്റ്റുകൾ, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഇന്റലിജൻസ് വിഭാഗം


സ്വന്തം ലേഖകൻ
കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉൾവനത്തിൽ അൻപതിലേറെ മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കുന്നെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ജാർഖണ്ഡിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് അംഗങ്ങൾ കേരളത്തിലെ വനമേഖലയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരാണ് പരിശീലനമടക്കമുള്ളവ നൽകുന്നത്. സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട് കേന്ദ്രവും നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.

2021ൽ സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്നുവെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം സംസ്ഥന ഇന്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. 

Post a Comment

0 Comments