സ്വന്തം ലേഖകൻ
ദളപതി ആരാധകർ കാത്തിരുന്ന ദിവസമെത്താൻ ഇനി മൂന്ന് ദിവസം. ലിയോ റിലീസിനോടനുബന്ധിച്ചുള്ള ഫാൻസ് ഷോയുടെ കാര്യത്തിൽ തമിഴ്നാട്ടിൽ ആശങ്ക തുടരുകയാണ്. എന്നാൽ കേരളത്തിലെ വിജയ് ആരാധകർക്ക് ലിയോ ഒക്ടോബർ 19 റിലീസ് ദിവസം പുലർച്ചെ നാല് മണിക്ക് തന്നെ കാണാം. ഇതിൻ്റെ ആവേശത്തിലാണ് മല്ലു ആരാധകർ. ലിയോയുടെ ഓൺലൈൻ ബുക്കിംഗ് ഇന്ന് രാവിലെ 10 മണി മുതലാണ് ആരംഭിക്കുക.
ചിത്രത്തിന് കേരളത്തിൽ മാത്രം 600ലേറെ സ്ക്രീനുകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമാവുകയാണ് ലിയോ. തമിഴ്നാട്ടിൽ ഒൻപത് മണിക്കാണ് ആദ്യ ഷോ തുടങ്ങുക. ആരാധകരുടെ അമിതാവേശവും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് തമിഴ് നാട്ടിൽ ഫാൻസ് ഷോ റദ്ദാക്കാനുള്ള പ്രധാന കാരണം. ടിക്കറ്റ് ലഭിക്കാത്തതിൽ ആരാധകൻ ആത്മഹത്യ ചെയ്ത സംഭവങ്ങളും ആവേശത്തിൽ തിയേറ്റർ തകർക്കുന്ന സാഹചര്യങ്ങളും സൂപ്പർതാര ചിത്രങ്ങളിൽ പതിവായതുകൊണ്ടാണ് പുതിയ തീരുമാനം എടുത്തത്.
4:00- 7.15 Am - 10 .30 Am - 2:00 Pm - 5.30 Pm - 9:00 PM - 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ സമയക്രമം. ഒരു ദിവസം ഏഴ് ഷോകളെന്ന തരത്തിലാണ് പ്രദർശനം ഉണ്ടാകുക. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വിലയ തിരക്ക് തന്നെ പ്രതീക്ഷിക്കാം. കേരളത്തിനൊപ്പം കർണാടകയിലും ലിയോയുടെ പുലർച്ചെയുള്ള നാല് മണി ഉണ്ടാകും. ഉത്തരേന്ത്യയിൽ രാവിലെ 11.30 മണി മുതലാണ് ഷോ ഉണ്ടാവുക.
.jpg)
0 Comments