banner

വെള്ളത്തിൽ മുങ്ങി കുരീപ്പുഴ!, വീടുകളിൽ പകുതിയോളം വെള്ളം, ദുരിതത്തിലായ ജനങ്ങളെ ക്യാമ്പിലേക്ക് മാറ്റി, പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ ഓട നിർമ്മാണമെന്ന് ആവർത്തിച്ച് നാട്ടുകാർ - BREAKING

സ്വന്തം ലേഖകൻ

തൃക്കടവൂർ : കുരീപ്പുഴ വടക്കേച്ചിറ ഭാഗത്ത് 60 ഓളം വീടുകളിൽ വെള്ളം കയറി. പല വീടുകളുടെയും പകുതിയോളം വെള്ളം കയറിയ നിലയിലാണ്. കൊല്ലം കോർപ്പറേഷനിലെ ഏഴാം വാർഡിലാണ് ദുരിതം വെള്ളം പോലെ കടന്നെത്തിയത്. വൈകിട്ട് നാലു മണി മുതൽ തുടങ്ങിയ ശക്തമായ മഴ ഇടവിട്ട് ഏഴുമണി വരെ ഇവിടങ്ങളിൽ പെയ്തിരുന്നു. തുടർന്നാണ് യു.പി.സ്കൂളിനു സമീപമുള്ള വടക്കേച്ചിറയിലേയും തെക്കേച്ചിറയിലേയുമുള്ള വീടുകളിലേക്ക് വെള്ളം  ഇരച്ചുകയറിയത്. 



ഇവിടങ്ങളിൽ നിന്നുള്ള ആളുകളെ കുരീപ്പുഴ യുപിഎസിലെ താല്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.  വടക്കേച്ചിറയിലെയും തെക്കേച്ചിറയിലെയും ഓടകൾ  അശാസ്ത്രീയമാണെന്നും അഷ്ടമുടിക്കായലിലേക്ക് വെള്ളമൊഴുകിപ്പോകാൻ പറ്റാത്തത് മൂലമാണ് വെള്ളക്കെട്ടുണ്ടായതെന്നുമാണ് നാട്ടുകാർ പറയുന്നത്. ശരിയായ വിധത്തിൽ പുനർ നിർമ്മാണം നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments