സ്വന്തം ലേഖകൻ
അജ്‌മാൻ : മലയാളി വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്നു വീണുമരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ്(സച്ചു - 17) ആണ് അജ്‌മാനിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചത്. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് റൂബന്‍.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനു താഴെ കണ്ടെത്തിയത്. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽനിന്നു വീണുമരിച്ച നിലയിലാണു കണ്ടെത്തിയത്. അജ്‌മാൻ പൊലീസ് ആണ് മാതാപിതാക്കളെ വിവരമറിയിച്ചത്.
അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്‌കാരം നാട്ടിൽ.
.jpg)
0 Comments