banner

കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മിക്കും, കോർപ്പറേഷന് കൗൺസിലർ എം. പുഷ്പാംഗദനും, സാമൂഹിക പ്രവർത്തകൻ എസ് രമേഷ് കുമാറിനും കലാവേദി പുരസ്കാരങ്ങൾ!, സമ്മാനിക്കുക ചൊവ്വാഴ്ച പൊതുസമ്മേളന വേദിയിൽ, കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ പങ്കെടുക്കും


കൊല്ലം : മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള പെരിനാട് കലാവേദി പുരസ്കാരം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. രശ്മിക്ക്. നാളെ വൈകിട്ട് കലാവേദിയുടെ 55 വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ പുരസ്കാരം കൈമാറും. 

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ് ആർ കെ നാരായണപിള്ളയുടെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

കൂടാതെ ജില്ലാ കൗൺസിലിന്റെ മുൻ വൈസ് പ്രസിഡൻറ് സുപ്രസിദ്ധ കാഥികനുമായിരുന്ന  കടവൂർ ബാലന്റെ സ്മരണാർത്ഥം കലാസാംസ്കാരിക സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഏർപ്പെടുത്തിയ പുരസ്കാരം സാമൂഹിക പ്രവർത്തകനും തൃക്കടവൂർ എൽപിഎസ് മാനേജരുമായ എസ് രമേഷ് കുമാറിനും. 

തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും പത്രാധിപരുമായിരുന്ന കടവൂർ സി.കെ ഗോവിന്ദപിള്ളയുടെ സ്മരണാർത്ഥം കൊല്ലം കോർപ്പറേഷനിലെ മികച്ച കൗൺസിലർക്ക് ഏർപ്പെടുത്തിയ സി കെ കോവിഡ് പുരസ്കാരത്തിന് കൊല്ലം കോർപ്പറേഷൻ കൗൺസിലർ എം പുഷ്പാംഗദനം അർഹനായി. 

24 തീയതി നടക്കുന്ന പൊതുസമ്മേളനത്തിൽ ഈ പുരസ്കാരവും കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ കൈമാറും.

Post a Comment

0 Comments