സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് കോഴിമുട്ടയ്ക്ക് വില കൂടി. മുട്ട ഒന്നിന് 7 രൂപയാണ് പുതിയ വില. നാടൻ കോഴി മുട്ട വില 9 രൂപയായും ഉയർന്നു. മുട്ട കൊണ്ടുള്ള ആഹാര സാധനങ്ങൾക്കും ഇതോടെ വിലകൂടുമെന്ന് ഉറപ്പായി. വിലവർധന തിരിച്ചടിയായെന്ന് ചെറുകിട വ്യാപാരികൾ പ്രതികരിച്ചു. കോഴിമുട്ട വില കഴിഞ്ഞാഴ്ചയിൽ നിന്നും ഒരു രൂപ കൂടി.
നാടൻ കോഴിമുട്ടയ്ക്ക് 9 രൂപയായും വർധിച്ചു. തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നുമാണ് സംസ്ഥാനത്ത് കോഴിമുട്ട എത്തിക്കുന്നത്. എന്നാൽ മുട്ടയുടെ വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമായത്. മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ്, ബുൾസൈ എന്നിവയുടെ വില കൂടാനും മുട്ടവില കാരണമാകും.
മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് പ്രശ്ന പരിഹാരമെന്ന് കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോഴി കൃഷി ആദായകരമല്ലെന്ന് കണ്ട് ഭൂരിഭാഗം പേരും കൃഷി അവസാനിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടി.
.jpg)
0 Comments