banner

24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം!, നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി പലസ്തീൻ പ്രസിഡന്റ്


സ്വന്തം ലേഖകൻ
ടെൽഅവീവ് : വടക്കൻ ​ഗാസയിലെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരെ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണമെന്നും പലസ്തീൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ജനങ്ങൾ ഒഴിഞ്ഞു പോവുക എന്നത് അപ്രായോ​ഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ 1300 ഇസ്രയേൽ പൗരന്മാരും 2000 പലസ്തീൻ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. 

വടക്കൻ ​ഗാസയിൽ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്.

ഗാസയിലെ ആശുപത്രികളിൽ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോ​ഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാൽനടയായും വാഹന മാർ​ഗവുമെല്ലാമാണ് തെക്കൻ ​ഗാസയിലേക്ക് ജനങ്ങൾ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരിൽ 70ഓളം പേരെ ഇസ്രയേൽ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേൽ ഇക്കാര്യം നിഷേധിച്ചു.

Post a Comment

0 Comments