സ്വന്തം ലേഖകൻ
കൊല്ലം : എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്‌തീൻ ഐക്യദാർഢ്യ സംഗമവും ബഹുജന റാലിയും സംഘടിപ്പിച്ചു . പഴയാറ്റിൻകുഴിയിൽ നിന്നും ആരംഭിച്ച ബഹുജന റാലിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു .
തുടർന്ന് പള്ളിമുക്ക് ജംഗഷനിൽ നടന്ന ഐക്യദാർഢ്യ സംഗമം എസ് ഡി പി ഐ കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് എ കെ സലാഹുദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷഫീഖ് എം അലി സ്വാഗതം പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റുമരായ എ കെ ശെരീഫ് , ഷാഹുൽ തെങ്ങുംതറയിൽ , ജില്ലാ സെക്രട്ടറി നുജുമുദീൻ അഞ്ചുമുക്ക് , ജില്ലാ കമ്മിറ്റിയംഗങ്ങളായ വി ഷാഹുൽ ഹമീദ് , എം എം സിദ്ധീക്ക് , ഹബീബ് കൊല്ലം , റിയാസ് കണ്ണനല്ലൂർ ,ഇരവിപുരം മണ്ഡലം പ്രസിഡന്റ് നൗഷാദ് അയത്തിൽ , കുണ്ടറ മണ്ഡലം പ്രസിഡന്റ് ഷെറിൻ ഷാജഹാൻ , കൊല്ലം മണ്ഡലം സെക്രട്ട സി എ സാദിഖ് എന്നിവർ പെങ്കെടുത്തു,
.jpg)
0 Comments