സ്വന്തം ലേഖകൻ
തൃക്കടവൂർസാഹിത്യസമാജം ഗ്രന്ഥശാലയുടെയും പെരിനാട് പോസ്റ്റ് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമാജം ഗ്രന്ഥശാലയിൽ സമ്പൂർണ്ണ പോസ്റ്റൽ മേളയും ആധാർ ക്യാമ്പും ആരംഭിച്ചു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് മതിലിൽ ഡിവിഷൻ കൗൺസിലർ ടെൽസ തോമസ് ഉദ്ഘാടനം ചെയ്തു.
ഹോസ്റ്റൽ സീനിയർ സൂപ്രണ്ട് ബി പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോസ്റ്റൽ ഇൻസ്പെക്ടർ മനേഷ് എ എസ് സ്വാഗതം ആശംസിച്ചു. സാഹിത്യസമാജം പ്രസിഡണ്ട് ജി രഘുനാഥൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി .സാഹിത്യ സമാജം സെക്രട്ടറി ബി അനിൽകുമാർ ആശംസകൾ അർപ്പിച്ചു.
ഇന്ത്യൻ ഹോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് മാനേജർ ഷൈൻ മോൻ പദ്ധതി വിശദീകരണം നടത്തി .പെരിനാട് പോസ്റ്റ് മാസ്റ്റർ വിപിൻ മോഹൻ കൃതജ്ഞത പറഞ്ഞു. ചടങ്ങിൽ വച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ കൗൺസിലർ സമ്മാനിച്ചു.
.jpg)
0 Comments