സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം ടികെഎം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സുവോളജി വിഭാഗവും പരിസ്ഥിതി ക്ലബ്ബും സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരളയുടെ (SWAK) സഹകരണത്തോടെ അഷ്ടമുടി മേഖലയിലെ തണ്ണീർത്തടങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും സ്വച്ഛത പഖ്വാര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു പവിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം, വെറ്റ്‌ലാൻഡ് മിത്ര, പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
അഷ്ടമുടി തണ്ണീർത്തടങ്ങൾക്ക് സമീപം പാതയോരങ്ങളും വൃഷ്ടിപ്രദേശങ്ങളും സമീപത്തെ ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കാൻ കൊല്ലം കോർപ്പറേഷൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ്, സംസ്ഥാന തണ്ണീർത്തട അതോറിറ്റി വിദഗ്ദൻ ഡോ. ജുനൈദ് ഹസ്സൻ എസ്, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ വി.കെ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. മുംതാസ് വൈ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. രോഹിണി കൃഷ്ണ എം.വി എന്നിവർ നേതൃത്വം നൽകി.
.jpg)
0 Comments