banner

സീനിയർ സിവിൽ പൊലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ!, കണ്ടെത്തിയത് പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ


സ്വന്തം ലേഖകൻ
കോഴിക്കോട് : സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ്  തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇന്ന് രാവിലെ 11.30 മുതൽ സ്റ്റേഷനിൽ നിന്നും ഇയാളെ കാണാതായിരുന്നു. പിന്നീട് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments