banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
കോഴിക്കോട് : കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 

വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയും തുടർന്ന് വെള്ളിമാടുകുന്ന് സി.ഡബ്ല്യു.സിയിലേക്ക് ഡോക്ടർ വിവരം കൈമാറുകയുമായിരുന്നു. 

ചൈൽ‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പോലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെങ്ങളത്തെ വീട്ടിൽ എത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഓടിപ്പോയെങ്കിലും പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

Post a Comment

0 Comments