banner

വിവാഹം കഴിഞ്ഞത് അഞ്ച് ദിവസം മുൻപ്!, നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു, അപകടത്തിൽ നവവരന് ദാരുണാന്ത്യം, ഭാര്യ ​ഗുരുതരാവസ്ഥയിൽ


സ്വന്തം ലേഖകൻ
പാലക്കാട് : ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

അഞ്ച് ദിവസം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.  ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിലാണ് അപകടം സംഭവിച്ചത്. 

തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽനിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.  ഇറക്കം ഇറങ്ങുന്നതിനിടെ  നിയന്ത്രണം വിട്ട  ബൈക്ക്  സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ചേർന്ന്  ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിന്റെ ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

0 Comments