സ്വന്തം ലേഖകൻ
കോട്ടയം : മുണ്ടക്കയം കോരുത്തോട് കുഴിമാവ് സ്വദേശിയായ യുവാവ് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവാവിന്റെ അമ്മ സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഴിമാവ് തോപ്പിൽ അനു ദേവൻ (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലയിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീണു പരുക്കേറ്റതാണെന്നാണ് ഒപ്പം ഉണ്ടായിരുന്ന അമ്മ സാവിത്രി ആശുപത്രിയിൽ അറിയിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അനു മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന്, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സാവിത്രിയെ ചോദ്യം ചെയ്തു.
സ്ഥിരം മദ്യപിച്ച് എത്തി മകൻ തന്നെ ഉപദ്രവിച്ചിരുന്നു എന്നും വെള്ളിയാഴ്ച മദ്യലഹരിയിൽ എത്തി ഉപദ്രവിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ചു എന്നും സാവിത്രി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
.jpg)
0 Comments