സ്വന്തം ലേഖകൻ
ഭോപ്പാൽ : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ റസ്തം സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പി അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന് അദ്ദേഹം കത്ത് നൽകി.
ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് റസ്തം സിങ്. ഐ.പി.എസുകാരനായ ഇദ്ദേഹം പദവിയിൽ നിന്ന് രാജിവെച്ചാണ് 2003ൽ ബി.ജെ.പിയിൽ ചേർന്നത്. രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹം രണ്ടുതവണയും മന്ത്രിയായിരുന്നു.
പാർട്ടിയിൽ അർഹമായ അംഗീകാരം ലഭിക്കാത്തതിനെ തുടർന്നാണ് റസ്തം സിങ് രാജി വെയ്ക്കുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. റസ്തം സിങ്ങിന്‍റെ മകൻ രാകേഷ് സിങ് മൊറേന മണ്ഡലത്തിൽ നിന്ന് ബി.എസ്.പി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. മകന്‍റെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ റസ്തം സിങ് ബി.ജെ.പി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
.jpg)
0 Comments