സ്വന്തം ലേഖകൻ
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് ഉണ്ടാകും. ഇതേ തുടർന്ന് ട്രെയിനിന്റെ സമയക്രമത്തിനും മാറ്റമുണ്ടാകും. രാവിലെ 6.03ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 6.05ന് ഇവിടെ നിന്ന് പുറപ്പെടും. 6.53ന് ചെങ്ങന്നൂരിൽ എത്തും. 6.55ന് ഇവിടെ നിന്ന് യാത്ര തിരിക്കും
കോട്ടയത്തും എറണാകുളത്തും നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ എത്തും. ഇതിൽ മാറ്റമുണ്ടാകില്ല. എന്നാൽ തൃശ്ശൂരിൽ 9.30ന് എത്തുന്ന വണ്ടി ഒരു മിനിറ്റ് കൂടുതൽ ഇവിടെ നിർത്തിയിടും. 9.33ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് എത്തും.
മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ നിലവിലെ സമയക്രമം തന്നെയാണ്. എന്നാൽ തൃശ്ശൂരിൽ 6.10ന് എത്തുന്ന വണ്ടി ഒരു മിനിറ്റ് അധികം നിർത്തിയിട്ട് 6.13ന് യാത്ര തിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46ന് ട്രെയിൻ എത്തും. 8.48ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34ന് എത്തുന്ന ട്രെയിൻ 9.36ന് ഇവിടെ നിന്ന് പുറപ്പെടും. അഞ്ച് മിനിറ്റ് വൈകി 10.40നാകും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.

0 Comments