സ്വന്തം ലേഖകൻ
ഇടുക്കി : അടിമാലി ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് കാട്ടാനകള്‍ ജനവാസമേഖലയില്‍ എത്തിയത്. ഇവ ഇപ്പോഴും സമീപത്തെ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
കല്ലാട് സെന്റ് ജൂഡ് പള്ളി മുറ്റത്ത് നിന്ന തെങ്ങുള്‍പ്പെടെയാണ് കാട്ടാനകള്‍ കുത്തിമറിച്ചിട്ടത്. ഇവയെ തുരത്തിയോടിക്കാനുള്ള ശ്രമം തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
.jpg)
0 Comments