banner

രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസ്!, 16ഓളം കൊലപാതകങ്ങളിൽ വിചാരണക്കോടതി വിധിച്ചത് വധശിക്ഷയ്‌ക്ക്, പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി


സ്വന്തം ലേഖകൻ
അലഹബാദ് : നിതാരി കൂട്ടക്കൊലക്കേസിൽ വിചാരണക്കോടതി വധശിക്ഷയ്‌ക്ക് വിധിച്ച പ്രതികളെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി ഉത്തരവ്. മുഖ്യപ്രതി സുരേന്ദ്ര കോലി, കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥർ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.  സുരേന്ദ്ര കോലിയെ 12 കേസുകളിലും മൊനീന്ദർ സിങിനെ 2 കേസുകളിലുമായിരുന്നു വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അശ്വനി കുമാർ മിശ്ര, സയ്യിദ് അഫ്‌താബ് ഹുസൈൻ റിസ്‌വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും വെറുതെ വിട്ടത്.

2005-2006 കാലയളവിലാണ് രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊല നടന്നത്. പ്രതിയുടെ വീടിന്റെ പിന്നിലുള്ള ഓടയിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങൾ തെളിഞ്ഞത്. സുരേന്ദർ കോലി നിരവധി പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുകയും ശരീരഭാ​ഗങ്ങൾ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇരുവരെയും വിചാരണക്കോടതി വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നത്. 16ഓളം കൊലപാതകങ്ങളാണ് ഇവർ നടത്തിയതായി കണ്ടെത്തിയിരുന്നത്.

Post a Comment

0 Comments