banner

ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വൃഷ്ണം നീക്കം ചെയ്ത സംഭവം!, ഗിരീഷിന് ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല, സ്റ്റിച്ച്‌ എടുക്കുന്ന സമയത്ത് നടത്തിയ സ്കാനില്‍ പ്രശ്നം വ്യക്തമായിട്ടും ഡോക്ടർ മറച്ചുവെച്ചു, ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം


സ്വന്തം ലേഖകൻ
കല്പറ്റ : മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാല്‍ സ്വദേശി ഗിരീഷിന് ഇപ്പോള്‍ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല.

എന്നാല്‍ എല്ലാവിധ ചികിത്സയും നല്‍കിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഗിരീഷ് ആരോപിക്കുന്നത്.

സെപ്തംബര്‍ 13നാണ് ഹെര്‍ണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുതല്‍ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. സര്‍ജറിയുടെ വേദനയായിരിക്കും എന്നാണ് അപ്പോള്‍ കരുതിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നതു വരെ ഒരു ഡോക്ടര്‍ പോലും വന്ന് നോക്കിയില്ലെന്നും മുറിവ് പരിശോധിക്കുകയോ വേദനയുടെ കാര്യം തിരക്കുകയോ ചെയ്തില്ലെന്ന് ഗിരീഷ് പറ‍ഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തില്‍ നീരുവച്ചു. അസഹ്യമായ വേദന തുടര്‍ന്നു. സ്റ്റിച്ച്‌ അഴിക്കാൻ ചെന്നപ്പോള്‍ സ്കാന്‍ ചെയ്തു. സ്കാന്‍ റിപ്പോര്‍ട്ടില്‍ തന്നെ പ്രശ്നം വ്യക്തമായിരുന്നു. പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച്‌ എടുക്കുന്ന സമയത്ത് നടത്തിയ സ്കാനില്‍ പ്രശ്നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെച്ചു. ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടര്‍ന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.

Post a Comment

0 Comments