സ്വന്തം ലേഖകൻ
കൊല്ലം : കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പടപ്പാക്കര സ്വദേശി സാന്റൊ മേരിസൺ ( സുര്യ 23 )യാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ കുണ്ടറ പേരയം ചിറ ഭാഗത്ത് ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
.jpg)
0 Comments