banner

അഞ്ചാലുംമൂട് കടവൂർ, തേവള്ളി പാലത്തിൽ നിന്ന് യുവതി താഴേക്ക് ചാടി!, ഒപ്പമുണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം, അഷ്ടമുടി കായലിൽ തിരച്ചിൽ തുടരുന്നു - BREAKING

സ്വന്തം ലേഖകൻ

അഞ്ചാലുംമൂട് : കടവൂർ, തേവള്ളി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയെ കാണാതായി. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. കേരളപുരം സ്വദേശിനിയായ യുവതിയെയാണ് കായലിൽ കാണാതായത്. 

യുവതിക്കൊപ്പം ഉണ്ടായിരുന്ന കേരളപുരം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് സൂചന. യുവതി വിവാഹിതയാണെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

സംഭവത്തിൽ കൊല്ലത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം അഷ്ടമുടിക്കായലിൽ തിരച്ചിൽ നടത്തുന്നു. അഞ്ചാലുംമൂട് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Post a Comment

0 Comments