banner

പ്രാഥമിക പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം 30ന്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം ഈമാസം 30ന്. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലുണ്ടാകും. രണ്ട് തസ്തികയ്ക്കും പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ പിഎസ് സി യോഗം തീരുമാനിച്ചു.ഈ വര്‍ഷം ഡിസംബര്‍ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷ 2024ല്‍ പൂര്‍ത്തിയാക്കും. ഇവ ഉള്‍പ്പെടുത്തി 2024ലെ വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിക്കും.

2024ല്‍ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകളും കലണ്ടറില്‍ ഉള്‍പ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവന്‍ തസ്തികകളുടെയും പരീക്ഷ മുന്‍കൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് നേരത്തെ സജ്ജരാകാന്‍ സാധിക്കും.

Post a Comment

0 Comments