സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നാരോപിച്ച് ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹരജി ലോകായുക്ത ഫുള്‍ബെഞ്ച് തള്ളി. പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ലോകായുക്തയും ഉപലോകായുക്തയും ഹരജി തള്ളിയിരിക്കുന്നത് .ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു വിധി പ്രസ്താവിച്ചത്. അതേ സമയം ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചു
ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹരജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹരജിയും ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളിയത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയാണ് ആദ്യം തള്ളിയത്.ഇതിനുശേഷമാണ് ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹരജിയും ലോകായുക്ത തള്ളിയത്. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി
ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായിരുന്നു ഹരജി. 2018 ല്‍ നല്‍കിയ ഹരജിയിലാണ് ഫുള്‍ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.2018 സെപ്റ്റംബര്‍ ഏഴിനാണു ആര്‍ എസ് ശശികുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഡിവിഷന്‍ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടര്‍ന്നു ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാര്‍ച്ച് മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിടുകയായിരുന്നു. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന് പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹരജിയിലുണ്ടായിരുന്നു. വാദം കേട്ട ഈ രണ്ട് ഉപ ലോകായുക്തമാര്‍, ദുരിതാശ്വാസനിധി പരാതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പരേതനായ കെ കെരാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തില്‍ വിധി പറയുന്നതില്‍ നിന്ന് രണ്ട് ഉപ ലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
%20(10).jpg)
0 Comments