സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കാഞ്ഞാവെളി പ്രാക്കുളത്ത് കാർ പോസ്റ്റിലിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രാക്കുളം സ്വദേശി മനോജ് കുമാറിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത് ഹൈസ്കൂൾ ജങ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയതായിരുന്നു മനോജ്. പ്രാക്കുളത്തേക്കുള്ള റോഡിൽ പഠിപ്പുര ജംങ്ഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ വൈദ്യൂതി പോസ്റ്റ് തകർന്നതോടെ നിലച്ച വൈദ്യുതി വിതരണം രാത്രി തന്നെ കാഞ്ഞിരംകുഴി സെക്ഷനിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൽക്കാലികമായി പുനരാരംഭിച്ചു. രാവിലെ കൂടുതൽ സംഘം സ്ഥലത്തെത്തി തകർന്ന പോസ്റ്റ് പുനഃസ്ഥാപിച്ചതോടെ വൈദ്യുതി വിതരണം സുഗമമായി. അപകടത്തിൽ ആർക്കും പരിക്കില്ല.
%20(18).jpg)
0 Comments