സ്വന്തം ലേഖകൻ
തൃക്കരുവയിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി പ്രതിഷേധിച്ചു. കാഞ്ഞാവെളി മാർക്കറ്റിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചും പോസ്‌റ്റോഫീസ് ധർണ്ണയും സി.പി.എം ഏരിയ സെൻ്റർ അംഗം ബൈജു ജോസഫ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ, ആനുകൂല്യങ്ങൾ, ഫണ്ട് തുടങ്ങിയ വെട്ടികുറയ്ക്കുന്നതിനെതിരെയും കൂലി കുടിശ്ശിക തന്നു തീർക്കുക, കൂലി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുമാണ് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃക്കരുവ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി പ്രതിഷേധിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്‌താക്കളായി ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരെ മാത്രമായി പദ്ധതിയെ പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നതായും പ്രതിഷേധയോഗം ആരോപിച്ചു.
തൃക്കരുവ പഞ്ചായത്ത് എൽ.ഡി.ഫ് കൺവീനർ ടി.എസ് ഗിരി അദ്ധ്യക്ഷനായി. എൻ.ആർ.ഇ.ജി ബ്ലോക്ക് പ്രസിഡൻ്റ് ആർ.അനിൽ കുമാർ, സി.പി.എം തൃക്കരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരപിള്ള, തൃക്കരുവ ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ.രതീഷ്, ശോഭനകുമാരി തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.ആർ ബിന്ദു നന്ദി രേഖപ്പെടുത്തി. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ നിരവധി തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.
%20-%20Copy%20(1)%20(12).jpg)
0 Comments