banner

കളമശ്ശേരിയിലെ സ്ഫോടന സംഭവം!, പ്രതിയെ ഇന്ന് കോടതിയിലെത്തിക്കും, ഉറ്റുനോക്കി കേരളം


കളമശ്ശേരിയിലെ സ്ഫോടന സംഭവത്തിൽ റിമാൻ്റ് കാലാവധി അവസാനിച്ചതോടെ പ്രതിയെ ഇന്ന് കോടതിയിലെത്തിക്കും. പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിലാണ് ഹാജരാക്കുക. കേസിൽ അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതുകൊണ്ട് കസ്റ്റഡി അപേക്ഷ ഉടൻ സമർപ്പിക്കില്ലെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ടുതന്നെ റൊമാൻറിക് കാലാവധി നീട്ടാനാണ് കൂടുതൽ സാധ്യത. കേസിൽ വാദിക്കാൻ അഭിഭാഷകനെ വേണ്ടെന്ന ഡൊമിനിക് മാർട്ടിൻ്റെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. താൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം സ്വന്തം ശബ്ദത്തിൽ പറയാനാണ് ആഗ്രഹിക്കുന്നത് എന്ന് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.

ഈ കഴിഞ്ഞ ഒക്ടോബർ 29ന് ആണ് കേരളത്തെ നടുക്കിയ കളമശ്ശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം നടന്നത് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ താനാണ് പ്രതി എന്ന് പറഞ്ഞ് ഒരാൾ തൃശ്ശൂരിലെ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നു. ഈ കാര്യങ്ങൾ സ്ഥാപിക്കാനുള്ള തെളിവുകളും അയാൾ ഹാജരാക്കി. ഇതെല്ലാം നടന്ന് ഒരു മാസം കഴിയുമ്പോൾ എല്ലാ കാര്യങ്ങൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണ് എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.

Post a Comment

0 Comments