banner

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നിർണ്ണായകം!, സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജി ഇന്ന് പരിഗണിക്കും, നടപടികൾ ഇങ്ങനെ


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും. ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ പരിഗണിക്കവേ സമയം വൈകിയതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് വർഷം പഴക്കമുള്ള ബില്ലുകൾ വരെ ഒപ്പിടാതെ ഗവർണർ അനിശ്ചിതത്വം സൃഷ്ടിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

എന്നാൽ ബില്ലുകളിൽ നടപടി പൂർത്തീകരിച്ചിട്ടുണ്ടെന്ന് രാജ്ഭവൻ സുപ്രീം കോടതിയെ അറിയിക്കും. പൊതുജനാരോഗ്യ ബില്ലുകളിൽ ഒപ്പിടുകയും മറ്റ് ചില ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിട്ടുണ്ട് കഴിഞ്ഞദിവസം പുറത്തുവന്ന വാർത്തകൾ ഈ വാർത്തകളെ സ്ഥിരീകരിക്കും വിധമാണ് സുപ്രീംകോടതിയെ രാജ്ഭവൻ ഇക്കാര്യങ്ങൾ അറിയിക്കുക.

Post a Comment

0 Comments