സ്വന്തം ലേഖകൻ
കൊച്ചി : കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയി പിന്നീട് ഉപേക്ഷിച്ച സംഭവത്തിൽ പൊലീസിന് എന്തുകൊണ്ട് പ്രതികളെ പിടിക്കാനാകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി. കൊല്ലം സിറ്റിയുടെ നടുക്ക്, ആശ്രാമം മൈതാനം പോലെയൊരു സ്ഥലത്ത്, നട്ടുച്ചക്ക് കുട്ടിയെ ഉപേക്ഷിച്ചു പോയിട്ട് എന്ത് കൊണ്ട് കേരള പൊലീസിന് പ്രതികളെ പിടിക്കാനായില്ല? ഇവർ പൊലീസാണോ ഫാൻസി ഡ്രസ്സുകാരാണോ? അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു.
ഒക്ടോബർ 27ന് അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഘം ഇന്ന് ഉയ്ക്ക് 1.30 ഓടെ കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ കുഞ്ഞിനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന, കുട്ടിയുടെ സഹോദരനെ തട്ടി മാറ്റിയാണ് പെൺകുട്ടികൊണ്ടുപോയത്. കേരളം മുഴുവൻ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണ് മോചന ദ്രവ്യമായി തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടത്.
അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലം സിറ്റിയുടെ നടുക്ക്, ആശ്രാമം മൈതാനം പോലെയൊരു സ്ഥലത്ത്, നട്ടുച്ചക്ക് കുട്ടിയെ ഉപേക്ഷിച്ചു പോയിട്ട് എന്ത് കൊണ്ട് കേരള പൊലീസിന് പ്രതികളെ പിടിക്കാനായില്ല? ഇവർ പൊലീസാണോ ഫാൻസി ഡ്രസ്സുകാരാണോ?
അതോ അവരുമായി കേരള പോലീസ് സെറ്റിൽമെന്റ് നടത്തിയതാണോ?
20 മണിക്കൂർ നാം എല്ലാവരും കണ്ണിമ വെട്ടാതെ നോക്കി ഇരുന്നത് കുട്ടിയെ സുരക്ഷിതമായി എത്തിക്കുന്നതിനോടൊപ്പം തന്നെ ഇനിയൊരു കുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ആ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക എന്നത് കൂടിയാണ്. 20 മണിക്കൂർ കേരളത്തിന്റെ മുക്കിലും മൂലയിലും എ.ഐ ക്യാമറ വച്ചും അല്ലാതെയും പരിശോധന നടത്തിയ പോലീസിന് പട്ടാപ്പകൽ കൊല്ലം സിറ്റിയുടെ നടുക്ക് ആശ്രമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു പോയ പ്രതികളെ പിടികൂടാനാവാത്തത് അത്ഭുതകരമാണ്.
ഇനി പണം കൊടുത്താണ് കുട്ടിയെ മോചിപ്പിച്ചതെങ്കിലും, അത് അങ്ങനെയാണ് എന്ന് പറഞ്ഞാൽ മതി. മറ്റെന്തിനേക്കാൾ വില ആ കുഞ്ഞിന്റെ ജീവനാണ്.
ഈ കണ്ടെത്തിലിനായി ഉറക്കമളച്ച് പ്രയത്നിച്ച എല്ലാവർക്കും ആശംസകൾ. ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും, നാട്ടുകാരും ഇന്നലെ വൈകുന്നേരം മുതൽ ഈ കണ്ടെത്തിലിനായി ആത്മാർത്ഥമായി ജോലി ചെയുകയാണ്. അവർക്കെല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ.
.jpg)
0 Comments