സ്വന്തം ലേഖകൻ
ആലപ്പുഴ : പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ (26) നെയാണ് കൊലപാതകക്കേസിൽ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യൻ (65) കഴിഞ്ഞ 21ന് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിതാവ് കിടക്കയിൽനിന്ന് വീഴുകയായിരുന്നു എന്നാണ് മകൻ പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
.jpg)
0 Comments