banner

സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കൊലപാതകം!, കൊല്ലത്ത് മകന്‍ അച്ഛനെ തീകൊളുത്തിക്കൊലപ്പെടുത്തി, മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്


സ്വന്തം ലേഖകൻ
കൊല്ലം : പരവൂരില്‍ മകന്‍ അച്ഛനെ തീകൊളുത്തിക്കൊലപ്പെടുത്തി. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പിന്നാലെ കസ്റ്റഡിയിലെടുത്ത മകന്‍ അനില്‍കുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ െ്രെഡവറായ അനില്‍ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു. കൃത്യത്തിന് മുന്‍പും വാക്കേറ്റമുണ്ടായി. അനില്‍കുമാറിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീനിവാസനോട് ഒരു ലക്ഷം രൂപ ചോദിച്ചെങ്കിലും നല്‍കിയില്ല. സ്വത്ത് വീതം വയ്പ്പിലും അനില്‍കുമാറിന് അതൃപ്തിയുണ്ടായിരുന്നു.

അച്ഛന്‍ വേണ്ടത്ര പരിഗണന നല്‍കാത്തതിലും വിരോധമുണ്ടായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ അനില്‍കുമാര്‍ അച്ഛനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. എന്നാല്‍ തിരിച്ച് അവഗണന മാത്രം എന്നാരോപിച്ചാണ് കൊലപാതകമുണ്ടായത്.

അടിപിടിക്ക് ശേഷം മുറിയിലേക്ക് പോയ ശ്രീനിവാസന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവ സമയത്ത് ശ്രീനിവാസന്റെ ഭാര്യയും അയല്‍പക്കത്തെ സ്ത്രീയും വീട്ടിലുണ്ടായിരുന്നു. പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചെങ്കിലും സ്ഥലത്ത് വച്ച് തന്നെ ശ്രീനിവാസന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

Post a Comment

0 Comments