banner

ഒരു വലിയ വീട്ടിലെത്തിച്ച് ഭക്ഷണം നല്‍കി!, കരയാതിരിക്കാനായി ലാപ്ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചു, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ


സ്വന്തം ലേഖകൻ
ഓയൂരില്‍ നിന്ന് ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ രാത്രി ഒരു വലിയ ഒരു വീട്ടിലേക്കാണ് എത്തിച്ചത്. വായ പൊത്തി പിടിച്ചുവെച്ചാണ് കാറിലിരുത്തിയത്. വീട്ടിലെത്തിയ ശേഷം ഭക്ഷണം നല്‍കി. കുട്ടി കരയാതിരിക്കാനായി ലാപ്ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചു. രാവിലെ ഒരു വാഹനത്തില്‍ ചിന്നക്കടയില്‍ എത്തിച്ചു. കളളമൊഴി നല്‍കാനും കുട്ടിയെ ഭീഷണിപ്പെടുത്തി.

സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നും നീല കാറില്‍ തിരിച്ചു കൊണ്ടാക്കിയെന്നും പറയണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം കുട്ടി ഷോക്കിലാണെന്നും സാധാരണ നിലയിലേക്ക് എത്താന്‍ കുറച്ച് സമയമെടുക്കുമെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞു.

Post a Comment

0 Comments