banner

നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടു!, 20കാരനായ യുവാവിന് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ


സ്വന്തം ലേഖകൻ
കോട്ടയം : കിടങ്ങൂരിൽ ഒഴുക്കിൽപെട്ട് യുവാവ് മുങ്ങിമരിച്ചു. അയർക്കുന്നം സ്വദേശിയായ ജസ്വിൻ(20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ചെക്ക്ഡാമിൽ കുളിച്ചുകൊണ്ടിരിക്കെയാണ് ഒഴുക്കിൽപെട്ടത്. ഡാമിൽ നീന്തുന്നതിനിടെ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു.

ജസ്വിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് യുവാവിനെ കരയിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments