പ്രേത്യക ലേഖകൻ
കൊല്ലം : കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിൻ്റെ ഈ വർഷത്തെ മികച്ച മറൈൻ ഫിഷ് ഫാർമർ അവാർഡ് കൊല്ലം സ്വദേശിനിക്ക്. മൺട്രോത്തുരുത്തിലെ 'കണ്ടൽ തീരം' ഫാം ഉടമ സന്ധ്യാ സി വിദ്യാധരനെയാണ് ദേശീയ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷത്തെ വേൾഡ് ഫിഷറീസ് ഡേയോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ നവംബർ 21, 22 തീയതികളിൽ നടക്കുന്ന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യ - 2023 ൽ കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്തി പത്രവും ഒരുലക്ഷം രൂപ ക്യാഷ് അവാർഡും സന്ധ്യയ്ക്ക് കൈമാറും. ശാസ്താംകോട്ട ഡിബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറും ആണ് സന്ധ്യ.
കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ ഐ. ജി.ഷി ലുവിന്റെ ഭാര്യയായ സന്ധ്യ കഴിഞ്ഞ 10 വർഷമായി മൺട്രോത്തുരുത്ത് മത്സ്യകൃഷി നടത്തിവരികയാണ്.
.jpg)
0 Comments