പ്രത്യേക ലേഖകൻ
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ , കേരളപോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി ആയി പോകുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ പി എസ് നു യാത്രയപ്പ് നൽകി .കൊല്ലം ഡി.എച്ച്.ക്യൂ. കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.ബി. എ.സി.പി. സക്കറിയ മാത്യു, കൊല്ലം സിറ്റി എ.സി.പി .പ്രതീപ് കുമാർ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വക്കേറ്റ് ഷൈൻ ദേവ്, കെ.പി.ഓ.എ ജില്ലാ പ്രസിഡൻറ് അനിൽകുമാർ എൽ, പോലീസ് ഹോസ്പിറ്റൽ ഡോക്ടർ. അഞ്ചു ജയകുമാർ, കെ.പി.ഓ.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സുനി, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ നൽകിയ യാത്രയയപ്പിന് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് നന്ദി രേഖപ്പെടുത്തി. ജില്ലാ പ്രസിഡൻറ് എൽ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ജിജു സി.നായർ സ്വാഗതവും പോലീസ് സൊസൈറ്റി വൈസ് പ്രസിഡൻറ് സി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.
%20(43).jpg)


0 Comments