banner

മുന്‍ കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു!, വിടവാങ്ങൽ ചികിത്സയിലിരിക്കെ, സംസ്കാരം നാളെ


സ്വന്തം ലേഖകൻ
ആലപ്പുഴ : കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ (72) അന്തരിച്ചു. ഉദരരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

ജില്ലാ പഞ്ചായത്ത് അംഗം, സിപിഐ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം രാവിലെ കരുനാഗപ്പള്ളിയിലെത്തിക്കും. 

സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും.

Post a Comment

0 Comments