banner

പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച സംഭവം!, മറിയക്കുട്ടിക്ക് കെ.പി.സി.സി വീട് വച്ച് നൽകും, രണ്ട് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാകുമെന്ന് കെ.സുധാകരൻ


സ്വന്തം ലേഖകൻ
കൊച്ചി : പെൻഷൻ കിട്ടാത്തതിൽ വയോധികർ ഭിക്ഷ യാചിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മറിയക്കുട്ടിക്ക് KPCC വീട് വച്ച് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി.

രണ്ട് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാകുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും സുധാകരൻ പ്രതികരിച്ചു.

Post a Comment

0 Comments